National
60ാം വയസ്സില്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്കിന് മംഗല്യം
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്നിക് 60ാം വയസ്സില്‍ വിവാഹിതനായി. തന്റെ പഴയ സുഹൃത്തായ രവീന ഖുറാനയെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് അദ്ദേഹം മിന്നുകെട്ടിയത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
രാഹുല്‍ ഗാന്ധി രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുകുള്‍ വാസ്നിക്കിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ബാല്‍കൃഷ്ണയുടെ മകനാണ് മുകള്‍ വാസ്നിക്. നവദമ്പതികള്‍ക്ക് മുഖയമന്ത്രി അശോക് ഗെലോട്ട്, മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
---- facebook comment plugin here -----