Connect with us

Gulf

കൊറോണയെന്ന് സംശയം; ചൈനീസ് യുവാവ് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കി

Published

|

Last Updated

ജിദ്ദ | കൊറോണ വൈറസ് ബാധിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ചൈനീസ് വിദ്യാര്‍ഥി ആശുപത്രിക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് കനത്ത സുരക്ഷയുള്ള ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലെ ഇന്‍സുലേഷന്‍ റൂമില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥി ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് ജിദ്ദയിലെ ആരോഗ്യ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് അസുഖം ബാധിച്ചിട്ടില്ലെന്ന് പിന്നീട് പുറത്തുവന്ന പരിശോധനാ ഫലത്തില്‍ വ്യക്തമായിരുന്നു.

സഊദിയില്‍ താമസിക്കുന്ന വിദ്യാര്‍ഥികളില്‍ ഒരാളെ കൊറോണ വൈറസ് സംശയത്തെ വെള്ളിയാഴ്ച പുലര്‍ച്ചെ റെഡ് ക്രസന്റ് വഴി ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജിദ്ദ ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിക്കല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇയാളെ ചികിത്സിക്കുകയും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലബോറട്ടറി ഫലങ്ങള്‍ വരുന്നതിനു മുമ്പ് പുലര്‍ച്ചെ വിദ്യാര്‍ഥി കടുംകൈ ചെയ്യുകയായിരുന്നു.