Kerala
കേരള മുന്‍സിപ്പാലിറ്റി നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്‍ നിയമസഭ പാസാക്കി. 31 നെതിരെ 73 വോട്ടുകള്‍ക്കാണ് കേരള മുന്‍സിപ്പാലിറ്റി നിയമ ഭേദഗതി ബില്‍ പാസാക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ബില്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
ക്രിസ്ത്യന്‍ സെമിത്തേരികളിലെ മൃതദേഹം അടക്കലിന് അവകാശം നല്കുന്ന സെമിത്തേരി ബില്ലും നിയമസഭ പാസാക്കി. ഓര്‍ത്തഡോക്സ് – യാക്കോബായ സഭകള്‍ക്കിടയില്‍ തര്‍ക്കമുണ്ടായതു കാരണം മൃതദേഹം അടക്കുന്നത് നടക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ബില്‍ കൊണ്ടുവന്നത്.
---- facebook comment plugin here -----