Connect with us

Gulf

വാഹന പാര്‍ക്കിംഗ്: ജി സി സിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് എസ് എം എസ് പേയ്‌മെന്റ് ആരംഭിച്ചു

Published

|

Last Updated

അബൂദബി | അബൂദബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ ടി സി) ജി സി സിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് യു എ ഇ മൊബൈല്‍ ഫോണ്‍ നമ്പര്‍ (ഇത്തിസലാത്ത് അല്ലെങ്കില്‍ ഡു) വഴി എസ് എം എസ് ഉപയോഗിച്ച് മവാക്കിഫ് പാര്‍ക്കിംഗ് ഫീസ് അടക്കാമെന്ന് വ്യക്തമാക്കി. അബൂദബിയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മവാക്കിഫ് നല്‍കുന്ന സേവനങ്ങള്‍ സുഗമമാക്കുന്നതിനാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്.

മവാക്കിഫ് പാര്‍ക്കിംഗ് സമയം ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ 12 വരെയാണ്. പാര്‍ക്കിംഗ് ഏരിയകളെ വിവിധ മേഖലകളായി തരം തിരിച്ചിരിക്കുന്നു. പ്രീമിയം പാര്‍ക്കിംഗ് (നീല, വെള്ള നിറങ്ങള്‍) മണിക്കൂറില്‍ 3 ദിര്‍ഹം എന്ന നിരക്കില്‍ പരമാവധി 4 മണിക്കൂര്‍ വരെ വാഹനം പാര്‍ക്ക് ചെയ്യാവുന്നതാണ്. സ്റ്റാന്‍ഡേഡ് പാര്‍ക്കിംഗ് ഏരിയകളില്‍ (നീല, കറുപ്പ് നിറങ്ങള്‍) മണിക്കൂറില്‍ 2 ദിര്‍ഹം അല്ലെങ്കില്‍ പ്രതിദിനം 15 ദിര്‍ഹം നിരക്കില്‍ വാഹനം പാര്‍ക്ക് ചെയ്യാവുന്നതാണ്. സേവന ദാതാക്കളുടെ താരിഫ് അനുസരിച്ച് എസ് എം എസ് വഴി നിരക്ക് ഈടാക്കുന്നു. ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പാര്‍ക്കിംഗ് ഫീസ് 3009 ലേക്ക് അയച്ച് അടയ്ക്കാം.