Connect with us

Kerala

പന്തീരങ്കാവ് യു എ പി എ കേസ്: കേസ് സംസ്ഥാന പോലീസിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പന്തീരങ്കാവ് യു എ പി എ കേസില്‍ എന്‍ ഐ എ അന്വേഷണം വേണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. കേസ് സംസ്ഥാന പോലീസിന് തിരികെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അമിതാഷായുടെ കാലുപിടിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നായിരുന്നു പ്രതികരിച്ചത്. ഇതിന് പിറകെയാണ് മുഖ്യമന്ത്രി ഇതേ ആവശ്യം ഉന്നയിച്ച് അമിത് ഷാക്ക് കത്തയച്ചിരിക്കുന്നത്.

Latest