Connect with us

National

നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രം; അടുത്ത വര്‍ഷം ആറര ശതമാനത്തിലെത്തുമെന്ന് സാമ്പത്തിക സര്‍വെ

Published

|

Last Updated

ന്യൂഡല്‍ഹി  |നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനം വളര്‍ച്ച നിരക്കെന്ന് സാമ്പത്തിക സര്‍വേ. അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച ഉണ്ടാവുമെന്നും സാമ്പത്തിക സര്‍വേ പറയുന്നു. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വച്ചു. കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടുന്നു പോകുമ്പോഴാണു വളര്‍ച്ച നിരക്ക് കൂടുമെന്നു സാമ്പത്തിക സര്‍വേ പ്രവചനം.
ഉള്ളി ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാറിനായില്ല. ലോകത്തിന് വേണ്ടി ഇന്ത്യയില്‍ ഉത്പന്ന ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ഇടമാക്കി മാറ്റുമെന്നും സര്‍വെയില്‍ പറയുന്നു.

ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേന്ദ്ര ബജറ്റിനു തൊട്ടു മുന്‍പായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സാമ്പത്തിക വിശകലന റിപ്പോര്‍ട്ടാണു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.

Latest