Connect with us

National

'ഷഹീന്‍ബാഗിലെ സമരക്കാര്‍ മരിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു'; വിവാദ പരാമര്‍ശവുമായി വീണ്ടും ബംഗാള്‍ ബിജെപി അധ്യക്ഷന്‍

Published

|

Last Updated

കൊല്‍ക്കത്ത | പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടയില്‍ ആരും മരിക്കാത്തതെന്തുകൊണ്ടെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പരാമര്‍ശത്തിന് ശേഷമാണ് സമാനമായ മറ്റൊരു പരാമര്‍ശവുമായി ദിലീപ് രംഗത്തെത്തിയിരിക്കുന്നത്.

“നോട്ടുനിരോധന കാലത്ത് രണ്ടുമുതല്‍ മൂന്നുമണിക്കൂര്‍ വരെ വരി നില്‍ക്കുമ്പോഴേക്കും ആളുകള്‍ മരിച്ചുവീഴുന്നു. എന്നാല്‍ ഷഹീന്‍ബാഗില്‍ കനത്ത തണുപ്പും സഹിച്ചാണ് സ്ത്രീകളും കുട്ടികളും സമരം നടത്തുന്നത്. എന്നിട്ടും ആരും മരണപ്പെടുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു.എന്ത് അമൃതാണ് അവരുടെ കൈവശമുള്ളത്. ഞാന്‍ ആശ്ച്യപ്പെടുകയാണ്. മരിക്കാതിരിക്കുന്നതിന് എന്ത് പ്രേരണയാണ് അവര്‍ക്ക് ലഭിക്കുന്നത്?” കൊല്‍ക്കത്തയിലെ പത്രസമ്മേളനത്തിനിടയില്‍ ദിലീപ് ഘോഷ് ചോദിച്ചു

“എനിക്ക് ഇക്കാര്യത്തില്‍ വളരെയധികം താാല്പര്യം തോന്നുന്നുണ്ട്. സ്ത്രീകളും കുട്ടികളും രാത്രിയും പകലും സമരം ചെയ്യുന്നതിനാല്‍ ആളുകള്‍ ഷഹീന്‍ബാഗിനെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. ചിലര്‍ പറയുന്നു അവര്‍ക്ക് നിത്യവും 500 രൂപ കൂലി ലഭിക്കുന്നുണ്ടെന്ന്- ദിലീപ് ഘോഷ് പറഞ്ഞു

Latest