Connect with us

Kerala

നായകന്റെ ഗോളിൽ ഗോകുലം; ആവേശപ്പോരിൽ ചർച്ചിലിനെതിരെ വിജയം

Published

|

Last Updated

കോഴിക്കോട് | ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലത്തിന് സ്വന്തം തട്ടകത്തിൽ ത്രസിപ്പിക്കുന്ന ജയം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരിൽ വമ്പന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഗോവയെ ഒരു ഗോളിനാണ് ആതിഥേയർ തോൽപിച്ചത്.

മുപ്പത്തിയെട്ടാം മിനുട്ടിൽ നായകൻ മാർക്കസ് ജോസഫ് നേടിയ ഗോൾ ഗോകുലത്തെ മുന്നിലെത്തിച്ചു. ഒരു ഗോളിനിറെ ലീഡ് നേടിയ ഗോകുലത്തിന്റെ പോസ്റ്റിൽ മറുപടി ഗോളിനുള്ള ചർച്ചിലിന്റെ ശ്രമങ്ങൾ പാഴായി. എഴുപത്തിഴേഴാം മിനുട്ടിൽ മാർക്കസിന്റെ രണ്ടാം ഗോൾ ശ്രമത്തിൽ നിന്ന് നേരിയ വ്യത്യാസത്തിലാണ്  ചർച്എചിൽ രക്ൺഷപ്പപെട്ത്തിടത്യാ.റാം മിനുട്ടിൽ ചർച്ചിൽ സൂപ്പർ പ്രതിരോധ താരം റദൻഫാഹ് അബൂബക്കറിന് ചുവപ്പു കാർഡ് കൂടി ലഭിച്ചതോടെ മറുപടി ഗോളെന്ന മോഹവും വെറുതെയായി. ഗോകുലത്തിന്റെ ഗോൾ മുഖത്ത് ബൈസിക്കിൾ കിക്കിന് ശ്രമിക്കുന്നതിനിടെ അശ്രദ്ദമൂലമായിരുന്നു അബൂബക്കറിന് മടങ്ങേണ്ടി വന്നത്. നിർണായക ഘട്ടത്തിലെ ചുവപ്പ് കാർഡ് ചർച്ചിലിന്റെ കഥ കഴിച്ചു. നാല് മിനുട്ട് അതികം ലഭിച്ചെങ്കിലും വിജയം ഗോകുലത്തിനൊപ്പം നിന്നു.  പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്ന ഗോകുലം ഈ ജയത്തോടെ നാലാമതെത്തി. നാലമതുണ്ടായിരുന്ന ചർച്ചിൽ ബ്രദേഴ്സ് ആറാം  സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റൊരു മത്സരത്തിൽ റിയൽ കാശ്മീർ ഇന്ത്യൻ ആരോസിനെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു.

കളിയൊരുക്കിയ കാരുണ്യക്കൈനീട്ടം

ഗോകുലം, ചർച്ചിൽ ബ്രദേഴ്‌സ് മത്സരം കാണാൻ 21346 പേരാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ടിക്കറ്റിൽ നിന്ന് ലഭിച്ച വരുമാനം  അഞ്ച് ലക്ഷത്തി അറുപതിനായിരത്തി മുന്നൂറ്റമ്പത് രൂപയും ഫുട്‌ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണുമരിച്ച മുൻകേരള ഫുട്‌ബോൾതാരം ധൻരാജിന്റെ കുടുംബത്തിന് കൈമാറി.

 

Latest