Connect with us

National

ആരുടെയെങ്കിലും പൗരത്വം എടുത്തു കളയുന്നതാണ് നിയമമെങ്കില്‍ രാഹുലും മമതയും അത് തെളിയിക്കണം: അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളിലും മറ്റും നടക്കുന്ന പ്രക്ഷോഭങ്ങളിലുള്ള തന്റെ അമര്‍ശം തുറന്ന് പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ ഏത് പൗരന്റെ പൗരത്വമാണ് നഷ്ടപ്പെടുന്നതെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയേയും മമത ബാനര്‍ജിയേയും താന്‍ വെല്ലുവിളിക്കുന്നതായി അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ജബല്‍പുരില്‍ വെച്ചാണ് അമിത് ഷായുടെ വെല്ലുവിളി.

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും. പാക്കിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതുവരെ നമുക്ക് വെറുതെയിരിക്കാനാവില്ല. എനിക്കും നിങ്ങള്‍ക്കുമുള്ളതു പോലെതന്നെയുള്ള അവകാശം പാക്കിസ്ഥാനിലെ അഭയാര്‍ഥികളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബുദ്ധിസ്റ്റുകള്‍ക്കും സിക്കുകാര്‍ക്കുമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

 

Latest