Connect with us

Kerala

ഇറാഖിലെ അമേരിക്കന്‍ ആക്രമണം: ഇന്ധന വില വീണ്ടും വര്‍ധിച്ചു

Published

|

Last Updated

കോഴിക്കോട് | ഇറാന്‍- അമേരിക്ക സംഘര്‍ഷം നിലനില്‍ക്കെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബ്രന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന്റെ വിലയില്‍ 3.55 ശതമാനമാണ് ഉയര്‍ന്നത്. അമേരിക്ക ഇറാഖില്‍
നടത്തിയ വ്യോമാക്രമണമാണ് ഇപ്പോഴത്തെ വില വര്‍ധനക്ക് കാരണമെന്നാണ് കരുതുന്നത്.

ലോകത്തിലെ എണ്ണ ശേഖരത്തിന്റെ പത്ത് ശ്തമാനത്തോളം ഇറാനിലാണുള്ളത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധന സംസ്ഥാനത്ത് പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് പത്ത് പൈസയുടേയും ഡീസലിന് 16 പൈസയുടേയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Latest