Connect with us

Eranakulam

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഒന്നേകാല്‍ കോടി വിലവരുന്ന സ്വര്‍ണമാണ് ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ നിന്നായെത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒന്നേകാല്‍ കിലോ സ്വര്‍ണം കാപ്‌സ്യൂള്‍ രൂപത്തിലും രണ്ടരക്കിലോ സ്വര്‍ണം പേസ്റ്റ് രൂപത്തിലുമാക്കി ശരീരത്തില്‍ ഒളിപ്പിച്ചും കാലില്‍ കെട്ടിവെച്ചും മറ്റുമാണ് കടത്താന്‍ ശ്രമിച്ചത്.

Latest