Connect with us

National

ബി ജെ പി വിമതന് മുന്നില്‍ വിയര്‍ത്ത് മുഖ്യമന്ത്രി രഘുബര്‍ ദാസ്

Published

|

Last Updated

റാഞ്ചി |  ഝാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ബി ജെ പി നേതാവും മുഖ്യമന്ത്രിയുമായ രഘുബര്‍ദാസ് സ്വന്തം മണ്ഡലത്തില്‍ വിയര്‍ക്കുന്നു. ജംഷഡ്പൂര്‍ ഈസ്റ്റില്‍ വലിയ ഭൂരിഭക്ഷം പ്രതീക്ഷിക്കപ്പെട്ട രഘുബര്‍ ദാസിന് അമ്പത് ശതമനാത്തോളം വോട്ട് എണ്ണികഴിഞ്ഞപ്പോള്‍ ആയിരത്തോളം വോട്ടിന്റെ ലീഡ് മാത്രമാണ് രഘുബര്‍ ദാസിനുള്ളത്. രഘുബാര്‍ദാസിന്റെ മന്ത്രിസഭയിലെ മുന്‍മന്ത്രിയും വിമത സ്ഥാനാര്‍ത്ഥിയുമായ സരയു റായിയാണ് അദ്ദേഹത്തിന് കടുത്തവെല്ലുവളി ഉയര്‍ത്തുന്നത്. മാഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി ഗൗരവ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ബി ജെ പിയുമായി ഇടഞ്ഞ സരയു റായ് മുഖ്യമന്ത്രിക്ക് എതിരെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രഘുബാര്‍ദാസ് സര്‍ക്കാറിന്റെ അഴിമതികള്‍ തുറന്നുകാട്ടിയായിരുന്നു സരയും റായിയുടെ പ്രചരണം.

1995ല്‍ രഘുബാര്‍ദാസ് വിജയിച്ച മണ്ഡലമാണ് ജംഷഡ്പൂര്‍ ഈസ്റ്റ്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് മികച്ച ഒരു മുന്നേറ്റം മണ്ഡലത്തില്‍ നടത്താനാവില്ലെന്ന തരത്തിലുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഗോത്രവിഭാഗത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ രഘുബാര്‍ ദാസിനെതിരായ വികാരം ആദിവാസികള്‍ക്കിടയിലുണ്ടായതാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest