Connect with us

Kerala

മംഗളുരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; സംസ്ഥാനത്ത് കനത്ത പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം | മംഗളൂരുവില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സംസ്ഥാനത്തെങ്ങും പ്രതിഷേധം. വിവിധ ജില്ലകളില്‍ മാധ്യമ പ്രപവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ലിയുജെയുടേയും വിവിധ പ്രസ്‌ക്ലബുകളുടേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി

പത്ത് മാധ്യമ പ്രവര്‍ത്തകരാണ് മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. രാവിലെ എട്ടരയോടെ രേഖകള്‍ പരിശോധിക്കാനാണെന്ന വ്യാജേനെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണും ക്യാമറയും അടക്കം ഉപകരണങ്ങളെല്ലാം പൊലീസ് പിടിച്ച് വാങ്ങി. മണിക്കൂറുകള്‍ക്ക് ശേഷവും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടാനാകാത്ത അവസ്ഥയാണ്.ഇതിനിടെ വ്യാജ മാധ്യമപ്രവര്‍ത്തകരെയാണ് പിടികൂടിയതെന്ന വാദവും മംഗളൂരു പോലീസ് നടത്തി.

സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയിട്ടും മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ വിവിധ മേഖലകളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. മാധ്യമ വേട്ടക്ക് എതിരെ കൊല്ലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വയനാട്ടില്‍ കര്‍ണാടക ബസ് തടഞ്ഞായിരുന്നു പ്രതിഷേധം

Latest