Connect with us

International

പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിന് വധശിക്ഷ

Published

|

Last Updated

ഇസ്‌ലാമാബാദ് | രാജ്യദ്രോഹക്കുറ്റം ചുമത്തി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായ പര്‍വേസ് മുശര്‍റഫിന് വധശിക്ഷ. 2007ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് പെഷവാറിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് 76കാരനായ മുശര്‍റഫ്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേത്ത് തലവനായ മൂന്നംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. സിന്ധ് ഹൈക്കോടതി ജഡ്ജി നാസര്‍ അക്ബര്‍, ലാഹോര്‍ ഹൈക്കോടതി ജഡ്ജി ഷാഹിദ് കരീം എന്നിവരാണ് ബഞ്ചിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍.

പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസില്‍ നവംബര്‍ 19ന് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 2013ലാണ് മുശര്‍റഫിനെതിരെ കേസെടുത്തത്. 2014 മാര്‍ച്ച് 13ന് കുറ്റം ചുമത്തി. ഇതേ വര്‍ഷം തന്നെ മുശര്‍റഫിനെതിരായ എല്ലാ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വ്യവഹാര നടപടികള്‍ നീണ്ടുപോയതിനിടെയാണ് മുശര്‍റഫ് ചികിത്സക്കായി ദുബൈയിലേക്കു പോയത്.

Latest