Connect with us

National

രാമക്ഷേത്ര നിര്‍മാണത്തിന് ഒരു ഇഷ്ടികയും 11 രൂപയും നല്‍കണം: യോഗി ആദിത്യനാഥ്

Published

|

Last Updated

ജാര്‍ഖണ്ഡ് | അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിനായി ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവനയായി നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ എല്ലാ ജനങ്ങളും പങ്കാളിത്തം ഉറപ്പാക്കണമെന്ന് വെള്ളിയാഴ്ച്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് യോഗി ആവശ്യപ്പെട്ടത്.

“അയോധ്യയില്‍ താമസിയാതെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും. ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും 11 രൂപയും ഒരു ഇഷ്ടികയും സംഭാവനയായി നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു”- യോഗി ആദിത്യനാഥ് പറഞ്ഞു.

സമൂഹം നല്‍കുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവര്‍ത്തിക്കുന്നതെന്നും യാതൊരു വിധ വിവേചനങ്ങളുമില്ലാതെ സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്നുപറയുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.