Connect with us

Gulf

'വിബ്ജിയോര്‍ 'കളേഴ്‌സ് ഓഫ് അറേബ്യ ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ പതിമൂന്നിന്

Published

|

Last Updated

ദമാം | ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫോട്ടോമേയ്റ്റ്‌സ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ “വിബ്ജിയോര്‍ “കളേഴ്‌സ് ഓഫ് അറേബ്യ എന്ന പേരില്‍ ഡിസംബര്‍ 13ന് ദമ്മാം ലുലു (ഷിറാ) മാളില്‍ ഫോട്ടോ പ്രദര്‍ശനം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു .ഇരുപതോളം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അമ്പതോളം ചിത്രങ്ങളാണ് “വിബ്ജിയോര്‍” കളേഴ്‌സ് ഓഫ് അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഡിസംബര്‍ പതിമൂന്നിന് വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്കാണ് ദമാം ലുലുമാളില്‍ പ്രദര്‍ശനം ആരംഭിക്കുന്നത് .സഊദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പകര്‍ത്തിയ അറേബ്യന്‍ ഗസില്ല, ഫരോ ഈഗിള്‍ ഔള്‍, അറേബ്യന്‍ ഒറിക്സ്, സാന്‍ഡ് ഫിഷ് തുടങ്ങീ അത്യപൂര്‍വ ജീവജാലങ്ങള്‍ടെയും, പ്രകൃതി ദൃശ്യങ്ങളുടെയും ചരിത്രമുറങ്ങുന്ന സഊദി പൈതൃകങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും ചിത്രങ്ങളാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന നാലോളം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഫേസ്ബുക്കില്‍ തുടക്കം കുറിച്ച കൂട്ടായ്മയാണ് ഫോട്ടോമേയ്റ്റ്‌സ്. നിലവില്‍ അറുപതോളം അംഗങ്ങളാണുള്ളത് . അംഗങ്ങള്‍ക്കായി സെമിനാറുകളും, ശില്‍പശാലകളും , ആധുനിക ഫോട്ടോഗ്രാഫിയുടെ സങ്കേതിക വിദ്യകളെ കുറിച്ചുള്ള ചര്‍ച്ചാ ക്ലാസ്സുകളും നടത്തി വരുന്നുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഫോട്ടോമേറ്റ്‌സ് സ്ഥാപക ഭാരവാഹികളായ വിനു മാത്യു, രജിത് മുരളി, പ്രലീഷ് പ്രസന്നന്‍, ഷാഹുല്‍ ഹമീദ്, മുഹമ്മദ് , നിയാസ് കോലോത്തും തൊടി, ഹാരിഷ് എന്നിവര്‍ പങ്കെടുത്തു.