National
ഉള്ളി വിൽപ്പന കേന്ദ്രത്തിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരുക്ക്
ഹൈദരാബാദ് | ആന്ധ്രയിലെ വിജയനഗരിയിൽ സർക്കാറിന്റെ ഉള്ളി വിൽപ്പന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്കേറ്റു. വിപണിയിൽ കിലോക്ക് 95 രൂപ വിലയുള്ള ഉള്ളി 25 രൂപക്കാണ് ഇവിടെ വിൽക്കുന്നത്.
കേന്ദ്രത്തിന്റെ ഗേറ്റ് തുറക്കുമ്പോൾ തന്നെ ജനങ്ങൾ ഇടിച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം 10 രൂപയാണ് സവാളക്ക് കൂടിയത്. ഇത് കുറഞ്ഞ വിലക്ക് ഉള്ളി വിൽക്കുന്ന വിപണി കണ്ടെത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
---- facebook comment plugin here -----