Connect with us

Sports

കോപ്പ അമേരിക്ക ജൂൺ 12 മുതൽ; 12 ടീമുകൾ കളത്തിലിറങ്ങും

Published

|

Last Updated

ബ്യൂണസ് ഐറിസ് | 2020ലെ കോപ്പാ അമേരിക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പുകളും മത്സരക്രമവും തയ്യാർ. 12 ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുക. ലാറ്റിനമേരിക്കയിൽ നിന്ന് പത്ത് ടീമുകളും പുറത്ത് നിന്ന് രണ്ട് ടീമുകളും ടൂർണമെന്റിൽ കളിക്കും. ആസ്ത്രേലിയ, ഖത്വർ എന്നിവരാണ് പുറത്തുനിന്നുള്ള ടീമുകൾ.
കടുത്ത ഗ്രൂപ്പിലാണ് അർജന്റീനയുള്ളത്. ഗ്രൂപ്പ് എയിൽ ചിലി, ഉറുഗ്വെ, പരാഗ്വെ, ആസ്‌ത്രേലിയ, ബൊളീവിയ എന്നീ ടീമുകളാണ് കളിക്കുക.

ഗ്രൂപ്പ് ബിയിലാണ് ബ്രീസീലുള്ളത്. കൊളംബിയ, ഖത്വർ, വെനസ്വേല, ഇക്വഡോർ, പെറു എന്നീ ടീമുകളാണ് ബ്രസീലിനൊപ്പം. ജൂൺ 12 മുതൽ ജൂലൈ 12 വരെയാണ് കോപ്പാ അമേരിക്ക ചാമ്പ്യൻഷിപ്പ്. ആദ്യ മത്സരത്തിൽ ജൂൺ 12ന് അർജന്റീനയും ചിലിയും തമ്മിൽ ഏറ്റുമുട്ടും. ബ്രസീലാണ് നിലവിലെ ചാമ്പ്യന്മാർ.

Latest