Connect with us

International

മഹിന്ദ രജപക്‌സെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി

Published

|

Last Updated

കൊളംമ്പോ: മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകും. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗോതബായ രജപക്‌സെയാണ് പ്രധാന മന്ത്രിയായി തന്റെ സഹോദരന്‍ കൂടിയായ മഹിന്ദ രജപക്‌സെയെ പ്രഖ്യാപിച്ചത്. പ്രധാന മന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെ രാജിവച്ചതിന് പിന്നാലെയാണ് മഹിന്ദയെ നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനം.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിക്രമസിംഗെ മന്ത്രിസഭയിലെ അംഗം സജിത്ത് പ്രേമദാസയെ പരാജയപ്പെടുത്തിയാണ് ഗോതബായ രജപക്‌സെ അധികാരത്തിലെത്തിയത്. 52 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ച ഗോതബായ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. അധികാരത്തിലെത്തിയാല്‍ മഹിന്ദയെ പ്രധാന മന്ത്രിയാക്കുമെന്ന് ഗോതബായ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. മഹിന്ദ പ്രസിഡന്റായിരുന്ന കാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോതബായ.

Latest