Connect with us

Kerala

അട്ടപ്പാടിയിലെ മാവോയിസ്റ്റ് പരിശീലനത്തിന്റെ ദൃശ്യം പുറത്തുവിട്ട് പോലീസ്

Published

|

Last Updated

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി കേന്ദ്രീകരിച്ച് ഏറ്റുമുട്ടലിന് മുമ്പും മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്നതായി തെളിയിക്കുന്ന ദൃശ്യം പുറത്തുവിട്ട് പോലീസ്. മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ചത്തീസ്ഗഢ് സ്വദേശി ദീപക് എന്ന ചന്തു മറ്റു മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കൂാടതെ അക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ട് മാവോയിസ്റ്റുകള്‍ തയ്യാറാക്കിയ ഡയറി കുറിപ്പുകളുടെ പകര്‍പ്പും പുറത്തുവന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തെ ടെന്റില്‍ നിന്നു പോലീസ് കണ്ടെത്തിയ പെന്‍ഡ്രൈവിലാണ് പരിശീല ദൃശ്യങ്ങളുള്ളത്. തോക്കുപയോഗിക്കാനുള്ള പ്രത്യേക പരിശീലനമാണ് ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യ ദളത്തില്‍ നിന്നെത്തിയ ദീപക് നല്‍കുന്നത്. പരിശീലന ദൃശ്യങ്ങള്‍ മാവോയിസ്റ്റുകള്‍ തന്നെ പകര്‍ത്തി പെന്‍ഡ്രൈവില്‍ സൂക്ഷിച്ചതാണെന്നാണ് വിവരം.

കൂടാതെ ഉല്‍വനങ്ങളില്‍ എങ്ങനെ ആക്രമണം നടത്തണമെന്നത് വിവിരിക്കുന്നകാര്യങ്ങളാണ് കുറിപ്പുകളിലുണ്ട്. പോലീസും പ്രത്യേക സേനയും എത്തിയാല്‍ എങ്ങനെ ആക്രമിക്കണമെന്ന് ഇതില്‍ വിവരിക്കുന്നു.

നാല് പേര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലുണ്ടായ ഉടന്‍ കാര്യമായ ചെറുത്തുനില്‍പ്പിന് നില്‍ക്കാതെ ദീപക് രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. ദീപക്കിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വേണ്ടി വനത്തില്‍ രണ്ടു ദിവസം കൂടി തിരച്ചില്‍ നടത്തിയിരുന്നു. ഇരുവര്‍ക്കും വെടിയേറ്റതായും സംശയമുണ്ടായിരുന്നു. നിലമ്പൂര്‍ പടുക്ക വനമേഖലയില്‍ കുപ്പു ദേവരാവരാജും അജിതയും കൊല്ലപ്പെട്ടപ്പോള്‍ മാവോയിസ്റ്റ് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന കര്‍ണാടകക്കാരന്‍ വിക്രം ഗൗഡയും സംഘവും ചെറുത്തു നില്‍പ്പു നടത്താനാവാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ചത്തിസ്ഗഢില്‍ നിന്നും മറ്റും മാവോയിസ്റ്റുകളെത്തി കരളം, കര്‍ണാടക, തമിഴ്‌നാട് വനമേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കി തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്.