Connect with us

Kerala

ആശങ്കയൊഴിയുന്നു; 'മഹാ' കേരള തീരം വിട്ടു, ജാഗ്രത തുടരും

Published

|

Last Updated

കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്തായി രൂപപ്പെട്ട “മഹാ” ചുഴലിക്കാറ്റ് കേരള തീരം വിട്ടു. ഇതോടെ കാറ്റ് സംസ്ഥാനത്ത് നാശം വിതക്കുമെന്ന ആശങ്കയൊഴിയുകയാണ്. മഴയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കാറ്റിന്റെ ഗതി കേരള തീരത്ത് നിന്ന് മാറിയിട്ടുണ്ട്. “മഹാ” ഒമാന്‍ തീരത്തേക്ക് നീങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, മുന്‍കരുതലെന്ന നിലയില്‍ നേരത്തെ ഏര്‍പ്പെടുത്തിയ യെല്ലോ അലര്‍ട്ടും ജാഗ്രതയും തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ തീര, മലയോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അറബിക്കടലിന്റെ മധ്യകിഴക്ക് മണിക്കൂറില്‍ 120 മുതല്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശിയേക്കും. കര്‍ണാടക, ഗോവ മേഖലയില്‍ മഹാ എത്തിയതിനാല്‍ ഉഡുപ്പി, പനാജി എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും കനത്ത മഴക്കും സാധ്യതയുണ്ട്.

Latest