Connect with us

Kerala

ജസ്റ്റിസ് അമിത് റാവല്‍ കേരള ഹൈക്കോടതിയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജസ്റ്റിസ് അമിത് റാവലിനെ കേരള ഹൈക്കോടതിയിലേക്കു മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബര്‍ 13ന് കേരള ഹൈക്കോടതി ജസ്റ്റിസായി അദ്ദേഹം സ്ഥാനമേല്‍ക്കും. പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹിയെ മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചിട്ടുണ്ട്.

ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍ ആണ് പാറ്റ്‌ന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ കെ മിത്തലിനെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.

Latest