Connect with us

Kerala

മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം: മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: മാവോയിസ്റ്റുകളാണെന്നു കരുതി മനുഷ്യരെ വെടിവച്ചു കൊല്ലുന്നതിനെ സര്‍ക്കാറിന് എങ്ങിനെ ന്യായീകരിക്കാനാവുമെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയില്‍ മൂന്ന് മാവോയിസ്റ്റുകള്‍ തണ്ടര്‍ ബോള്‍ട്ട് സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ആറു മാവോയിസ്റ്റുകളെയാണ് വെടിവച്ചു കൊന്നത്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് ഇത് ഭൂഷണമല്ല. മാവോയിസ്റ്റുകളെ താനും അംഗീകരിക്കുന്നില്ല. എന്നാല്‍, അവരെ വെടിവച്ചു കൊല്ലുന്നതിനോട് യോജിക്കാന്‍ കഴിയില്ല.

താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയെയും പിടികൂടിയത്. അവരെ കൊല്ലുകയല്ല, നിയമത്തിനു മുമ്പില്‍ എത്തിക്കുകയാണ് ചെയ്തത്. ആറ് കൊലപാതകത്തോടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Latest