Connect with us

National

68 മണിക്കൂര്‍ പിന്നിട്ടു; സുജിത്തിനെ പുറത്തെടുക്കാന്‍ 12 മണിക്കൂര്‍കൂടി വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍

Published

|

Last Updated

തിരുച്ചിറപ്പള്ളി: നാടുകാടുപ്പെട്ടിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം 68 മണിക്കൂര്‍ പിന്നിടുന്നു. പൈലിങ്ങിനു ഉപയോഗിക്കുന്ന റിഗ് മെഷിനുകള്‍ ഉപയോഗിച്ചു 88 അടി ആഴത്തിലാണ് ഇപ്പോള്‍ കുട്ടി കുടുങ്ങിക്കിടക്കുന്നത്. 98 അടി ആഴത്തില്‍ സമാന്തര കുഴിയെടുത്തു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണു നടക്കുന്നത്. എന്നാല്‍ ഇതിന് 12 മണിക്കൂര്‍കൂടി സമയമെടുക്കുമെന്നാണ് അറിയുന്നത്. കടുത്ത പാറയായതിനാല്‍ വിചാരിച്ച വേഗത്തില്‍ കുഴിയെടുക്കല്‍ നടക്കാത്തതാണ് ശ്രമം ദുര്‍ഘടമാക്കുന്നത്.

28 മണിക്കൂര്‍ പിന്നിടുമ്പോള്‍ 40 അടി മാത്രമാണു കുഴിക്കാനായത്. ഇതേ രീതിയില്‍ 98 അടി പിന്നിടാന്‍ 12 മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് റവന്യു അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷണര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. . കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും കുട്ടിയെ ജീവനോടെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നു മന്ത്രി സി വിജയഭാസ്‌കര്‍ അറിയിച്ചു. ഈ മാസം 25നാണ് സുജിത്ത് എന്ന രണ്ടര വയസുകാരന്‍ വീടിന് സമീപത്ത് കളിക്കവെ ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറില്‍ വീണത്. കൈകളില്‍ കയറിട്ട് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കുട്ടി കൂടുതല്‍ ആഴത്തിലേക്ക് പതിക്കുകയായിരുന്നു.

Latest