Kerala
മത്സരം നടക്കുന്നതിനിടെ ഉപജില്ലാ കലോത്സവ വേദി തകര്‍ന്ന് വീണു
കാസര്‍കോട്: ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ.ഹൈസ്കൂളില്‍ വേദിയും പന്തലും തകര്‍ന്നുവീണു. കനത്ത കാറ്റിനെ തുടര്‍ന്നാണ് പന്തല്‍ പൊളിഞ്ഞുവീണത്. സംസ്കൃതോത്സവം നടന്നുകൊണ്ടിരിക്കെ പെട്ടന്ന് പന്തലും വേദിയും നിലംപൊത്തുകയാണ്. പന്തലിലുണ്ടായവര് ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. എന്നാല്‍ ഒരു അധ്യാപകന് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് കനത്ത മഴ തുടരുന്നതയാണ് റിപ്പോര്‍ട്ട്. കാസര്‍കോട് സ്കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----