Connect with us

National

ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കില്ല: ശരത് പവാര്‍

Published

|

Last Updated

മുംബൈ: അധികാര ധാര്‍ഷ്ട്യം ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്നതിനുള്ള ഉദാഹരണമാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍. 288 നിയമസഭാ സീറ്റുകളില്‍ 220 ലും ബി ജെ പി-ശിവസേന സഖ്യം ജയിച്ചുകയറുമെന്ന പ്രവചനങ്ങളും അസ്ഥാനത്തായെന്നും അദ്ദേഹം പറഞ്ഞു.എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന് കനത്ത പരാജയം പ്രവചിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ്- എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്.

ചുരുക്കം ചില ഉദാഹരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കൂറുമാറല്‍ ജനം അംഗീകരിക്കില്ലെന്നത് ഉറപ്പാണെന്നും ഒരു പുതിയ നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നതെന്നും പവാര്‍ പറഞ്ഞു. പ്രതിപക്ഷത്ത് തുടരാനാണ് ജനം ഞങ്ങളോട് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ അത് അംഗീകരിക്കുന്നുവെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.ശിവസേനയുമായി സഖ്യത്തിന് തയ്യാറാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനൊരു സഖ്യത്തെക്കുറിച്ച് എന്‍ സി പി ആലോചിക്കുന്നില്ലെന്നായിരുന്നു പവാറിന്റെ മറുപടി.

Latest