Connect with us

National

'ടിക് ടോക് ' വോട്ടായില്ല; ഹരിയാനയില്‍ ബി ജെ പി സ്ഥാനാര്‍ഥി സൊനാലി ഫൊഗട്ടിന് കനത്ത പരാജയം

Published

|

Last Updated

ന്യൂദല്‍ഹി: ഹരിയാനയിലെ അദംപൂരില്‍ നിന്നും മത്സരിച്ച ടിക് ടോക്് താരവും ബി ജെ പി സ്ഥാനാര്‍ഥിയുമായ സൊനാലി ഫൊഗാട്ട് പരാജയപ്പെട്ടു. സൊനാലിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ നേതാവ് കുല്‍ദീപ് ബിഷ്‌ണോയി 30,000 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ടിക് ടോക് വീഡിയോകളിലൂടെ പ്രസിദ്ധിയാര്‍ജിച്ച സൊനാലി തന്റെ വിജയം ഉറപ്പാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.64,000 വോട്ടുകളാണ് കുല്‍ദീപ് ബിഷണോയി നേടിയതെങ്കില്‍ 34,000 വോട്ടുകളാണ് സൊനാലിക്ക് നേടാനായത്. ജന്‍ നായക് പാര്‍ട്ടിയുടെ രമേശ് കുമാര്‍ 15,000 വോട്ടുകള്‍ നേടി.

ആകെ വോട്ടിന്റെ 27.8 ശതമാനമാണ് ഫോഗട്ടിന് നേടാനായത്. ബിഷ്‌ണോയി 51.66 ശതമാനവും ശതമാനവും 12.55 ശതമാനം വോട്ടുമാണ് നേടിയത്.

Latest