Connect with us

Malappuram

റഹീം പൊന്നാടിന്റെ 'ഭാഷ നിരോധനം' വിവിധ ഭാഷകളിലേക്ക്

Published

|

Last Updated

എടവണ്ണപ്പാറ: ഒരു രാജ്യം ഒരു ഭാഷ എന്ന നയവുമായി ബന്ധപ്പെടുത്തി യുവകവി റഹീം പൊന്നാട് എഴുതിയ “ഭാഷ നിരോധനം” എന്ന കവിത വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുന്നു. പ്രശസ്ത കവി സച്ചിദാനന്ദനാണ് ഈ കവിത ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. ഇന്ത്യൻ കൾച്ചറൽ ഫോറമാണ് ഇത് പ്രസിദ്ധീകരിച്ചത്. എം ആർ സിന്ധുവും വീണാ ഗുപ്തയും ചേർന്നാണ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഹിന്ദി പരിഭാഷ ന്യൂസ് ക്ലിക്ക് പോർട്ടലും അവരുടെ യൂട്യൂബ് ചാനലും പ്രസിദ്ധീകരിച്ചു. തെലുങ്കിലേക്ക് പരിഭാഷപ്പെടുത്തിയത് എൻ വേണുഗോപാലാണ്.

ഫേസ്ബുക്കിലാണ് “ഭാഷാ നിരോധനം” റഹീം പൊന്നാട് ആദ്യം പ്രസിദ്ധീകരിച്ചത്. മികച്ച പ്രതികരണമാണ് ഈ പോസ്റ്റിനുണ്ടായത്. നോട്ട് നിരോധന സമയത്തെ സമാനസാഹചര്യം ഭാഷകൾ നിരോധിച്ചാലുണ്ടാകുമെന്നതാണ് കവിതയിലെ പ്രമേയം. തവനൂർ ഗവൺമെന്റ്കോളജിൽ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ്പ്രൊഫസറാണ് റഹീം പൊന്നാട്.

---- facebook comment plugin here -----

Latest