Connect with us

National

ഫാറൂഖ് അബ്ദുല്ലയേയും ഉമര്‍ അബ്ദുല്ലയേയും കാണാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അനുമതി

Published

|

Last Updated

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യപ്പെട്ടത് മുതല്‍ ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലിലുള്ള മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയേയും മകന്‍ ഉമര്‍ അബ്ദുല്ലയേയും കാണാന്‍ ഇവരുടെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രതിനിധികള്‍ക്ക് അനുമതി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ എം എല്‍ എയുമായ ദേവേന്ദ്രന്‍ സിംഗ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് നേതാക്കളെ കാണാന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അനുമതി നല്‍കിയത്.
81കാരനായ ഫാറൂഖ് അബദുല്ല ശ്രീനഗറിലെ വീട്ടിലും ഉമര്‍ അബ്ദുല്ല സര്‍ക്കാര്‍ ഗസ്റ്റൗസിലുമാണ് തടങ്കലിലുള്ളത്.
പാര്‍ട്ടി പ്രതിനിധികള്‍ നാളെ ശ്രീനഗറിലെത്തി നേതാക്കളെ കാണുമെന്നും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചോദിച്ചറിയുമെന്നും ദേവേന്ദ്രര്‍ സിംഗ് റാണ പറഞ്ഞു.

Latest