Connect with us

Kerala

സുപ്രീം കോടതി വിധി ശക്തവും വ്യക്തവും; ഫ്‌ളാറ്റ് ഉടമകളുടെ  ഹരജി ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരില്‍ സുപ്രീം കോടതി പൊളിച്ചു കളയാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിക്കുന്നതിനെതിരെ ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളി.സുപ്രീം കോടതി വിധി മറികടക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി , സുപ്രീം കോടതി വിധി ശക്തവും വ്യക്തവുമാണെന്നും നിരീക്ഷിച്ചു. നിയമലംഘകര്‍ക്കുള്ള താക്കീതാണ് സുപ്രീം കോടതി വിധി. നഷ്ടപരിഹാരത്തിനായി ഫ്്‌ളാറ്റുടമകള്‍ക്ക് നിയമ വഴി തേടാം. ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കേണ്ടത് സുപ്രീം കോടതിയില്‍ തന്നെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

താമസക്കാരെ ഒഴിപ്പിക്കുന്നതിന് നഗരസഭ നോട്ടീസ് നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഫ്‌ലാറ്റുടമകള്‍ ഹൈക്കോടതിയിലെത്തിയത്. നിയമപരമായി ഹര്‍ജി നിലനില്‍ക്കുന്നതല്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഈ സാഹചര്യത്തില്‍ ഉടമകള്‍ക്ക് ഫ്‌ളാറ്റ് ഒഴിയുകയല്ലാതെ മറ്റ് വഴികളില്ല. എന്നാല്‍ ഒഴിയാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല.

Latest