Connect with us

Techno

ഗൂളിന്റെ ഫാസ്റ്റ്ഷെയര്‍ വരുന്നു; ആപ്പിളിന്റെ എയര്‍ഡ്രോപ്പുമായി മത്സരിക്കാന്‍

Published

|

Last Updated

ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതിന് ആന്‍ഡ്രോയിഡില്‍ ഫാസ്റ്റ് ഷെയര്‍ എന്ന സംവിധാനം വരുന്നു. ആപ്പിളിന്റെ എയര്‍ഡ്രോപ്പിനു സമാനമാനമാണ് ഫാസ്റ്റ് ഷെയറിന്റെ പ്രവര്‍ത്തനവും. മുമ്പ് ആന്‍ഡ്രോയിഡില്‍ എന്‍ എഫ് സി ഉപയോഗപ്പെടുത്തി ബീം എന്ന ഫയല്‍ ഷെറിങ് സംവിധാനം ഉണ്ടായിരുന്നെകിലും ആന്‍ഡ്രോയിഡ് “ക്യൂ”വില്‍ ബീം ഒഴിവാക്കിയതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബീമിന്റെ പകരക്കാരനായി മാത്രമല്ല, എയര്‍ഡ്രോപിന് ഒരു മത്സരാര്‍ഥി കൂടിയായിട്ടാണ് ഫാസ്റ്റ് ഷെയറിന്റെ വരവ്. ഇന്റര്‍നെറ്റ് ഇല്ലാതെ സമീപത്തുള്ള ഉപകരണങ്ങളിലേക്ക് ഫയലുകള്‍ പങ്കിടാന്‍ സാധിക്കമെന്ന് പുറത്തു വന്നിട്ടുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ പറയുന്നു.

എന്‍ എഫ് സിക്ക് പകരം സേവനം ഒരു ഹാന്‍ഡ് ഷൈക്കിലൂടെ ആരംഭിക്കുന്നതിനായി ബ്ലൂടൂത്ത് ഉപയോഗിക്കുന്നു. തുടര്‍ന്ന് നേരിട്ടുള്ള വൈ-ഫൈ കണക്ഷനിലൂടെ ഫയലുകള്‍ കൈമാറുന്നു. മുമ്പുണ്ടായിരുന്ന ആന്‍ഡ്രോയ്ഡ് ബീമിനേക്കാള്‍ വേഗതയില്‍ ഫയലുകള്‍ കൈമാറാന്‍ ഇത് സഹായിക്കുന്നു. ഐ ഒ എസ് ഉപകരണങ്ങളില്‍ ചെയ്യുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് ആവശ്യമുള്ള ഫയലുകള്‍ തിരഞ്ഞെടുത്ത് ഷെയര്‍ മെനുവിലെ “ഫാസ്റ്റ് ഷെയര്‍” ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ഒന്നോ അതിലധികമോ ഫയലുകള്‍ മറ്റൊരു ഉപകരണത്തിലേക്ക് അയക്കാന്‍ കഴിയും.

ബ്ലൂടൂത്ത്, വൈഫൈ ഡയറക്ട് എന്നീ സംവിധാനങ്ങള്‍ മാത്രം പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു നിര്‍ധിഷ്ട ആന്‍ഡ്രോയിഡ് പതിപ്പ് ഇല്ലാതെ തന്നെ ഗൂഗിള്‍ പ്ലേ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഫാസ്റ്റ്‌ഷെയര്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.

---- facebook comment plugin here -----

Latest