Connect with us

National

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: മോദിയുടെ യോഗത്തിനില്ലെന്ന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്.

ഒറ്റ ദിവസം ചര്‍ച്ച ചെയ്താന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു, ടി ഡി പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ഡി എം കെ അധ്യക്ഷന്‍ സ്റ്റാലിന്‍ എന്നിവരെല്ലാം യോഗത്തിനില്ലെന്ന് അറിയിച്ചു.

മോദിയുടേത് ഫാസിസ്റ്റ് സര്‍ക്കാറാണെന്നും യോഗത്തില്‍ പങ്കെടുത്ത് ഒന്നും ചര്‍ച്ച ചെയ്യാന്‍ ഇല്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. വിദേശത്ത് പോകുന്നതിനാലാണ് യോഗത്തിനില്ലാത്തതെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു. മോദിയുടെ നയങ്ങളെ പിന്തുണക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണമായി സ്റ്റാലിന്‍ പറഞ്ഞു.