Kerala
അട്ടപ്പാടിയില്‍ ആനക്കൊമ്പുകള്‍ കുഴിച്ചിട്ട നിലയില്‍
പാലക്കാട്: അട്ടപ്പാടിയില്‍ ആനക്കൊമ്പുകള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ആനവേട്ട സംഘമാണ് ഇതിനെ പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. അഗളി നായ്ക്കര്‍പാടിയിലെ കൃഷിയിടത്തിലെ ഷെഡില്‍ നിന്നാണ് ് ആനക്കൊമ്പുകള്‍ കണ്ടെത്തിതയത്.
പൂട്ടിയിട്ട ഷെഡില്‍ ചാക്കില്‍ കെട്ടി തറയില്‍ കുഴിച്ചിട്ട രീതിയിലായിരുന്നു ഇവ. 65 സെന്റീമിറ്റര്‍ നീളമുളള കൊമ്പുകളാണ് കണ്ടെത്തിയത്. കാലപ്പഴക്കമുളള കൊമ്പുകളാണ് ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. അഗളി പൊലീസ് കസ്റ്റഡിയിലെടുത്ത ആനക്കൊമ്പുകള്‍ വനംവകുപ്പിന് കൈമാറി.
---- facebook comment plugin here -----