Connect with us

National

ബംഗാളിലെ 'ബലിദാനി'കളുടെ ബന്ധുക്കള്‍ക്ക് മോദിയുടെ സ്ഥാനാരോഹണ ചടങ്ങിലേക്കു ക്ഷണം

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. ഇതിലൂടെ സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കാനാണ് ബി ജെ പിയുടെ ശ്രമം.

2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുമായി വ്യാപക രാഷ്ട്രീയ സംഘര്‍ഷത്തിനാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചത്.
മമത ബാനര്‍ജിയും 30ന് രാത്രി ഏഴു മുതല്‍ 8.30 വരെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമാണ് ബി ജെ പി കൊയ്തത്. 42 സീറ്റുകളില്‍ ഇത്തവണ 18 എണ്ണം സ്വന്തമാക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞു. 2014ല്‍ രണ്ടു സീറ്റ് മാത്രമായിരുന്നു ബി ജെ പിയുടെ സമ്പാദ്യം. കഴിഞ്ഞ തവണ 34 സീറ്റുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് 22ലേക്ക് ചുരുക്കപ്പെട്ടു.

Latest