Connect with us

National

നിങ്ങളുടെ ഓരോ അടിയും എനിക്ക് അനുഗ്രഹമാണ്; മമതയുടെ 'മുഖത്തടി' പരാമര്‍ശത്തിന് മോദിയുടെ മറുപടി

Published

|

Last Updated

കൊല്‍ക്കത്ത: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തടിക്കാനാണ് തോന്നുന്നതെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മോദി. മമതയുടെ ഓരോ അടിയും തനിക്കുള്ള അനുഗ്രഹമായിരിക്കുമെന്ന് ബംഗാളിലെ പുരുലിയയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ മോദി പ്രതികരിച്ചു.

ദീദീ, നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു, നിങ്ങളുടെ ഓരോ അടിയും എനിക്കുള്ള അനുഗ്രഹമായിരിക്കും. എന്നാല്‍, സാധാരണക്കാരുടെ ചിട്ടി ഫണ്ട് കൊള്ളയടിച്ച നിങ്ങളുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരുടെ മുഖത്തടിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല. അത് സാധിച്ചിരുന്നെങ്കില്‍ നിങ്ങളുടെ റെക്കോഡിലെ കളങ്കം മായ്ക്കുവാന്‍ കഴിയുമായിരുന്നു- മോദി പറഞ്ഞു.

മോദി ബംഗാളിലെത്തി എന്നെ ഒരു കൊള്ളക്കാരിയായി ചിത്രീകരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ മുഖത്തടിയാണ് അദ്ദേഹത്തിന് നല്‍കേണ്ടതെന്നുമാണ് മമത പറഞ്ഞിരുന്നത്.

---- facebook comment plugin here -----

Latest