Connect with us

National

വിലക്കു ലംഘിച്ച് പ്രചാരണം; പ്രഗ്യ സിംഗിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്

Published

|

Last Updated

ഭോപ്പാല്‍: തിരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കു ലംഘിച്ച് പ്രചാരണം നടത്തിയതിന് ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി പ്രഗ്യ സിംഗ് ഠാക്കൂറിന് കമ്മീഷന്‍ നോട്ടീസ് നല്‍കി. ഇതു സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഭോപ്പാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് അയച്ചത്.

തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പ്രഗ്യയെ തിരഞ്ഞെടുപ്പു കമ്മീഷന്‍ മൂന്നു ദിവസത്തേക്ക് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ഇതു വകവെക്കാതെ പ്രചാരണം നടത്തിയെന്നാണ് പരാതി.

ബാബ്‌രി പള്ളി തകര്‍ത്തതില്‍ അഭിമാനിക്കുന്നു, മുംബൈ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെക്ക് തന്റെ ശാപമേറ്റു തുടങ്ങിയ പരാമര്‍ശങ്ങളുടെ പേരിലാണ് പ്രഗ്യ സിംഗിനെതിരെ കമ്മീഷന്‍ നടപടിയെടുത്തത്.