Connect with us

National

യു പി എ ഭരണകാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് രാജ്യത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ്. അധികാരത്തിലിരിക്കുമ്പോള്‍ നടത്തിയ ഓരോ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ചിത്രങ്ങളും പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല എം പി പറഞ്ഞു.

ദേശീയ സുരക്ഷ മുഖ്യമപ്രശ്‌നമായി ഉന്നയിച്ച് നരേന്ദ്രമോദി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. “2008 നും 2014 നും ഇടയില്‍ സൈന്യം ആറ് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ ഞങ്ങള്‍ അതൊന്നും പ്രചാരണം നടത്താറില്ല. ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് 2008 ജൂണ്‍ 19 നായിരുന്നു നടത്തിയത്. പാക്കിസ്ഥാനിലെ പൂഞ്ചിലെ ബറ്റാല്‍ സെക്ടറില്‍ ആയിരുന്നു അത്.

രണ്ടാമത്തേത് 2011 ല്‍ ആഗസ്ത് 30 മുതല്‍ സെപ്തംബര്‍ ഒന്ന്‌വരെ പാക്ക് അധീന കശ്മീരിലെ നീലം താഴ്‌വാരയില്‍ ആയിരുന്നു.

മൂന്നാമത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് 2013 ജനുവരി ആറിനായിരുന്നു. സവാന്‍ പാട്ര ചെക്ക് പോസ്റ്റിന്റെ അടുത്തും അതേ വര്‍ഷം ജൂലൈ 27-28 തിയ്യതികളില്‍ നാസാപൂര്‍ സെക്ടറിലും 2013 ല്‍ നീലും താഴ്വാരയിലും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.