Connect with us

International

കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്; നിലപാട് ആവര്‍ത്തിച്ച് ഷഹീദ് അഫ്രീദി

Published

|

Last Updated

കറാച്ചി: കശ്മീര്‍ അവിടുത്തെ ജനതക്ക് അവകാശപ്പെട്ടതാണെന്നും ഇന്ത്യക്കോ പാക്കിസ്ഥാനോ അവകാശപ്പെട്ടതല്ലെന്നുമുള്ള നിലപാട് ആവര്‍ത്തിച്ച് പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ്‌ അഫ്രീദി. കശ്മീരിനായി ഇരു രാജ്യങ്ങളും അവകാശമുന്നയിച്ചാല്‍ പോലും അതു പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മുഖ്യ പരിഗണന കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ് എന്നതിനായിരിക്കണമെന്നും അഫ്രീദി പറഞ്ഞു. തന്റെ ആത്മകഥാ പുസ്തകമായ “ഗെയിം ചെയ്ഞ്ചറി”ന്റെ പ്രകാശന ചടങ്ങിലാണ് കശ്മീര്‍ വിഷയത്തില്‍ അഫ്രീദി വീണ്ടും അഭിപ്രായ പ്രകടനം നടത്തിയത്.

ഇരു രാഷ്ട്രങ്ങളും പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം. പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണം. കശ്മീര്‍ ജനതയെ നാം സംരക്ഷിക്കണം- മുന്‍ ക്രിക്കറ്റര്‍ പറഞ്ഞു.
ഇന്ത്യയുടെ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയിട്ടും വിട്ടുനല്‍കിയ ഇമ്രാന്‍ ഖാന്റെ നിലപാടിനെ അഭിനന്ദിക്കാനും അഫ്രീദി ഈ അവസരം ഉപയോഗപ്പെടുത്തി.

Latest