Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരുമാറ്റചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി ജെ പി അധ്യക്ഷന്‍ അമിത്ഷാക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് സുഷ്മിത ദേവാണ് ഹജരി നല്‍കിയത്. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചതിന കമ്മീഷന് പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ലെന്ന് ഹരജിയിലുണ്ട്. കേസ് അടിയന്തിരമായി പരിഗണിക്കാണെന്ന് സുപ്രീം കോടതി അറിയിച്ചു.

പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പെരുമാറ്റചട്ടലംഘനങ്ങള്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ സൈന്യവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് ഉസ്മാനാബാദ് ജില്ലാ വരണാധികാരി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടിച്ച വ്യോമസേനയ്ക്കുമായി വോട്ടു ചെയ്യാന്‍ തയ്യാറുണ്ടോയെന്ന് കന്നിവോട്ടര്‍മാരോട് മോദി ചോദിച്ചതായിരുന്നു പരാതിക്ക് കാരണമായ മറ്റൊരു സംഭവം.