Connect with us

Kerala

പി വി അന്‍വര്‍ തോല്‍ക്കുമെന്നത് മാധ്യമ ഭാവന: സിപിഎം ജില്ലാ സെക്രട്ടറി

Published

|

Last Updated

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വന്‍ തോല്‍ക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അത് മാധ്യമ ഭാവനയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി പി പി മോഹന്‍ദാസ് സിറാജിനോട് പറഞ്ഞു.

എല്‍ ഡി എഫ്്് ജില്ലാകമ്മിറ്റി റിപ്പോര്‍ട്ട്് തയ്യാറാക്കിയിട്ടില്ല. പൊന്നാനിയില്‍ പി വി അന്‍വര്‍ ജയിക്കുമെന്നും ജില്ലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിന്റെ ഇടി മുഹമ്മദ് ബശീറിനോട് 35000 വോട്ടിന് തോല്‍ക്കുമെന്നാണ് സി പി എം ജില്ലാ കമ്മിറ്റി വിലയിരുത്തിയെന്നാണ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്്. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷം ലഭിക്കില്ലെന്നും വിലയിരുത്തലുണ്ടെന്നാണ് പറയുന്നത്.