Connect with us

Kerala

പൊന്നാനിയില്‍ പിവി അന്‍വര്‍ പരാജയപ്പെടുമെന്ന് സിപിഎം വിലയിരുത്തല്‍

Published

|

Last Updated

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മറ്റിയുടെ വിലയിരുത്തല്‍. യുഡിഎഫിന്റെ ഇടി മുഹമ്മദ് ബഷീറിനോട് 35000 വോട്ടിന് തോല്‍ക്കുമെന്നാണ് നിയോജക മണ്ഡലങ്ങളില്‍നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മറ്റി വിലയിരുത്തിയിരിക്കുന്നത്.

തൃത്താല, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ പിവി അന്‍വറിന് ഭൂരിപക്ഷം ലഭിക്കും. എന്നാല്‍ തവനൂര്‍ ഉള്‍പ്പെടെ മറ്റ് നാല് നിയോജക മണ്ഡലങ്ങളില്‍ ഇടി മുഹമ്മദ് ബഷീറിന് ഭൂരിപക്ഷം ലഭിക്കുകയും ജയിക്കുകയും ചെയ്യുമെന്നാണ് കമ്മറ്റിയുടെ നിഗമനം. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞവര്‍ഷത്തെ ഭൂരിപക്ഷം ലഭിക്കില്ലെന്നും വിലയിരുത്തലുണ്ട്. റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് കൈമാറി.

---- facebook comment plugin here -----

Latest