Connect with us

National

ബി ജെ പി ഗോഹത്യ നടത്തിയെന്ന് കേന്ദ്രമന്ത്രി

Published

|

Last Updated

ചണ്ഡീഗഢ്: ബി ജെ പി ഗോഹത്യ നടത്തിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വിജയ് സാംപ്ല. പഞ്ചാബിലെ ഹോഷിയാപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ രോഷംപൂണ്ടാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

ഫങ്‌വാര എം എല്‍ എസോം പ്രകാശിനെ ഹോഷിയാപൂര്‍ സ്ഥാനാര്‍ഥിയായി ബി.ജെ.പി വ്യാഴാഴ്ച തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ സാംപ്ല പാര്‍ട്ടിയെ ആക്രമിച്ചത്.

“വളരെ ദു:ഖം തോന്നുന്നു. ബി ജെ പി ി ഗോഹത്യ നടത്തിയിരിക്കുന്നു.” അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റു ചെയ്തു.

സ്ഥാനാര്‍ഥിത്വം നിഷേധിക്കാന്‍ മാത്രം എന്തു തെറ്റാണ് താന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. “നിങ്ങള്‍ യാതൊരു തെറ്റും ചൂണ്ടിക്കാട്ടിയിട്ടില്ല. എന്താണ് എന്റെ പിഴവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Latest