Kerala
ഇത് ചിലരുടെ അതിമോഹം തകര്‍ന്നടിയുന്ന തിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് മികച്ച വിജയം നേടും: മുഖ്യമന്ത്രി
കണ്ണൂര്‍: ഈ തിരഞ്ഞെടുപ്പ് ചിലരുടെ അതിമോഹം തകര്‍ന്നടിയുന്ന തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരേന്ത്യയില്‍ വര്‍ഗീയതയും വംശഹത്യയും നടത്തിയവര്‍ ഇവിടെയെത്തി റോഡ് ഷോ നടത്തി വോട്ടര്‍മാരെ പാട്ടിലാക്കാമെന്ന് കരുതരുത്. അത് തകര്‍ന്നടിയുന്നത് തിരഞ്ഞെടുപ്പില്‍ കാണാനാകും. രാജ്യത്ത് ബിജെപിയെ നേരിടുന്നുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സംസ്ഥാന പ്രശ്നങ്ങളൊന്നും അവതരിപ്പിക്കാനില്ലാത്തിനാല് വസ്തുതാ വിരുദ്ധ പ്രചാരണം നടത്തി. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാമെന്ന കണക്കുകൂട്ടുന്ന ഈ രണ്ട് കൂട്ടരുേടയും മോഹം തകര്‍ന്നടിയും.
സംസ്ഥാനത്ത് പ്രശംസനീമായ വിജയം എല്‍ഡിഎഫ് നേടും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാര്യമായ അനഷ്ട സംഭവങ്ങള്‍ ഇല്ലാതെ കേരളം രാജ്യത്തിന് മാതൃകയായി. ഇന്നും ഈ സ്ഥിതി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. യന്ത്രങ്ങള്‍ക്ക് ഒരു തരകാറുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പുവരുത്തേണ്ടതായിരുന്നു. എന്നാല്‍ കമ്മിഷന് ഇത് ഗൗരവമായിട്ടെടുത്തില്ല. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫുമായാണ് മത്സരമെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലായിടത്തും ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം തന്നെ കണ്ട മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.