Connect with us

National

തെലങ്കാനയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു; പത്ത് സ്ത്രീ തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

നാരായണ്‍പേട്ട്: തെലങ്കാനയിലെ തിലേരു ഗ്രാമത്തില്‍ തൊഴിലുറുപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് പത്ത് സ്ത്രീ തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. മഴക്കുഴി നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

12 തൊഴിലാളികളാണ് മഴക്കുഴി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നടുക്കം രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest