Kerala
ഒളി ക്യാമറാ വിവാദം: കോഴിക്കോട് കലക്ടര്‍ റിപ്പോര്‍ട്ട് നല്കി
തിരുവനന്തപുരം: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരായ ഒളി ക്യാമറാ വിവാദത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. വീഡിയോയിലെ ശബ്ദം രാഘവന്റേതാണെന്ന് സ്ഥിരീകരിക്കണമെങ്കില്‍ സാങ്കേതിക പരിശോധനക്ക് പുറമെ ഫോറന്‍സിക് പരിശോധനയും നടത്തണമെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വീഡിയ ദ്യശ്യങ്ങളുടെ ആധികാരികത തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് കഴിഞ്ഞ ദിവസം ഡിജിപിയുടെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----