Connect with us

Kerala

വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി തീക്കൊളുത്തി കൊലപ്പെടുത്തി; സുഹൃത്ത് പിടിയില്‍

Published

|

Last Updated

തൃശൂര്‍: എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. ചിയ്യാരം സ്വദേശി നീതു (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നീതുവിന്റെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷ് (32)നെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവമുണ്ടായത്. കൊടകര ആക്‌സിസ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ നീതുവിന്റെ വീട്ടിലെത്തിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.
ഓടിക്കൂടിയ നാട്ടുകാര്‍ നിതീഷിനെ പിടികൂടി നന്നായി കൈകാര്യം ചെയ്ത ശേഷം പോലീസിനു കൈമാറി.