Connect with us

Kerala

രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുല്ലപ്പള്ളി

Published

|

Last Updated

കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നത് തടയാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ചിലര്‍ ശ്രമം നടത്തുന്നതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് തടയാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി അന്തര്‍ നാടകങ്ങള്‍ നടത്തുന്നുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മുല്ലപ്പള്ളി പറഞ്ഞു. ഇതിന്റെ വിശദ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും.

കേരള നേതൃത്വമാണ് രാഹുല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുലാണ്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രഖ്യാപനം വൈകുന്നത് ജയ സാധ്യതയെ ബാധിക്കില്ലെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.
അതേസമയം, വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധി തീരുമാനിച്ചാല്‍ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.

വയനാട്ടില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രവര്‍ത്തകര്‍ക്കു പ്രയാസമുണ്ടെങ്കിലും വടകരയിലെ പ്രചാരണത്തെ അത് ബാധിച്ചിട്ടില്ലെന്നും മുരളീധരന്‍ ്അഭിപ്രായപ്പെട്ടു.

Latest