Connect with us

Kerala

തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി

Published

|

Last Updated

കോട്ടയം: അനിശ്ചിതത്വങ്ങള്‍ങ്ങള്‍ക്ക് വിരാമം. തൃശൂരില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വയനാട്ടില്‍ പൈലി വാദ്യാട്ട് സ്ഥാനാര്‍ഥിയാകും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ യു ഡി എഫ് നാര്‍ഥിയായി വന്നാല്‍ എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയും മാറാമെന്നും തുഷാര്‍ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ വയനാട് ബി ജെ പി ആവശ്യപ്പെട്ടിട്ടില്ല.

തൃശൂരില്‍ മത്സരിക്കുമ്പോള്‍ എസ് എന്‍ ഡി പി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല. രാജിവെക്കുമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അച്ചന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ മത്സരിക്കുന്നത്. മറ്റന്നാള്‍ മുതല്‍ പ്രചാരണം തുടങ്ങും. തൃശൂരില്‍ വലിയ വിജയ പ്രതീക്ഷയുണ്ട്. ക്രൈസ്ത സഭകളുടെയെല്ലാം പിന്തുണ തനിക്കുണ്ട്.
എന്‍ ഡി എയില്‍ ബി ഡി ജെ എസ് മത്സരിക്കുന്ന മറ്റ് മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ തുഷാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Latest