Connect with us

National

ബിക്കാനീര്‍ ഭൂമി തട്ടിപ്പ്: റോബര്‍ട്ട് വദ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീര്‍ ഭൂമി തട്ടിപ്പു കേസില്‍ വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയുടെ 4.62 കോടി വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്വത്തുവകകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

രാജസ്ഥാനിലും ഹരിയാനയിലുമായി വാദ്ര നടത്തിയ അനധികൃത ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുകയും വാദ്രയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest