Connect with us

Kozhikode

ആത്മീയ വഴിയില്‍ ജീവിതം സംശുദ്ധമാക്കുക: ഇ സുലൈമാന്‍ മുസ്്‌ലിയാര്‍

Published

|

Last Updated

നരിക്കുനി: മുന്‍ഗാമികളായ മഹത്തുക്കളുടെ പാത പിന്‍പറ്റി ജീവിതം സംശുദ്ധമാക്കിയാല്‍ മാത്രമേ ഐഹികവും പാരത്രികവുമായ വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും സി.എം.വലിയുല്ലാഹിയെപ്പോലുള്ള മഹാരഥന്മാരുടെ ജീവിതത്തിലൂടെ ഇതാണ് നമുക്ക് പാഠമുള്‍ക്കൊള്ളാനുള്ളതെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ പ്രസ്താവിച്ചു. രണ്ട് വര്‍ഷം നീണ്ട് നില്‍ക്കുന്ന മടവൂര്‍ സി എം സെന്ററിന്റെ മുപ്പതാം വാര്‍ഷിക പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ആത്മീയ പ്രഭാഷണത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. സി എം സെന്റര്‍ സാരഥി ടി.കെ.അബ്ദുറഹ്മാന്‍ ബാഖവി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുസ്സബൂര്‍ ബാ ഹസന്‍ അവേലത്ത്, സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങള്‍, കെ വി എം തങ്ങള്‍ കരുവന്‍ തിരുത്തി, കെ കെ അഹ്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, വി എം കോയ മാസ്റ്റര്‍, റാശിദ് ബുഖാരി ഇരിങ്ങണ്ണൂര്‍, യു കെ മജീദ് മുസ്്‌ലിയാര്‍, ഹാഫിള് അബൂബക്കര്‍ സഖാഫി, ടി കെ മുഹമ്മദ് ദാരിമി, മുസ്തഫ സഖാഫി മരഞ്ചാട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ട് വര്‍ഷക്കാലയളവിലെ മുപ്പതിന പദ്ധതി ജി.അബൂബക്കര്‍ അവതരിപ്പിച്ചു.

Latest